Kattanam art lovers association
For Kattanam, FOR ART








ABOUT US
ഓണാട്ടുകരയുടെ ഭാഗമായ കറ്റാനവും അതിൻ്റെ സമീപ പ്രദേശങ്ങളും കൂടി കുവൈറ്റിലെ അധിനിവേശക്കാലത്ത് ഉറ്റവരെയും ഉടയവരെയും, തൻ്റെ നാട്ടുകാരെയും കണ്ടുപിടിക്കുവാൻ ഉണ്ടായപ്രയാസ്സം കണ്ട് ഏതാനും ആളുകളിൽ ഉണ്ടായ പലനാളത്തെപരിശ്രമത്തിൻ്റെ ഫലമായി രൂപീകരിച്ചതാണ് കറ്റാനം ജവഹർ സോഷ്യൽ സെൻ്റർ പിന്നീട് അത് കുറ്റാനം അസോസിയേഷനായും, ആലപ്പുഴ ജില്ലയിൽ ചാരറ്റബിൾ ആക്‌ട് പ്രകാരം രജിസ്‌റ്റർ ചെയ്‌തപ്പോൾ കറ്റാനം ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) എന്നും അറിയപ്പെടുന്നു. ഇന്ന് 35 കൊല്ലം പിന്നിടുമ്പോൾ പ്രവാസിമലയാളികളുടെ ആദ്യത്തെ സംഘടനയായും, സ്വന്തമായി നാട്ടിലൊരു ആസ്ഥാനമുള്ള സംഘടന എന്നും വിശേഷിപ്പിക്കാം. ഇപ്പോൾ 250 അംഗങ്ങൾ ഉള്ള സംഘടനയിൽ 100ലൈഫ് മെമ്പേഴ്‌സും,150 സാധാരണ അംഗങ്ങളും ഉണ്ട്. ഇത്രയും കാലം വിവിധ ജനോപകാരപ്രദവും, സാമൂഹ്യനൻമയും ലക്ഷ്യമാക്കി പ്രവർത്തിച്ച ഒരു സംഘടന ആണ് കറ്റാനം ആർട്ട് ലവേഴ്‌സ് അസോസിയേഷൻ.
